ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ തള്ളി സുനിത വില്യംസ് നേരിട്ട് എത്തിയിരിക്കുകയാണ്

ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്
ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ക്ഷീണിതയായ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുനിതയുടെ മെലിഞ്ഞ ശരീരവും, ഒട്ടിയ കവിളുകളും കണ്ടതോടെ അവരുടെ ആരോഗ്യ സ്ഥിതിയിൽ ഡോക്ടര്‍മാരടക്കം പലരും ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ തള്ളി സുനിത വില്യംസ് നേരിട്ട് എത്തിയിരിക്കുകയാണ്. താൻ ആരോഗ്യവതിയാണെന്നും കര്‍ശനമായ വ്യായാമ മുറകള്‍ കാരണമാണ് രൂപത്തില്‍ വലിയ മാറ്റമുണ്ടായതെന്നും ബഹിരാകാശത്തുനിന്ന് നൽകിയ വിഡിയോ സന്ദേശത്തിൽ അവർ അറിയിച്ചു.

Also Read: ഇനി സിം ഇല്ലാതെ കോള്‍ വിളിക്കാം! ഡയറക്ട്-ടു-ഡിവൈസ് സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍

എക്‌സേസൈക്കിള്‍, ട്രെഡ്മില്‍, വെയിറ്റ്‌ലിഫ്റ്റിങ് തുടങ്ങിയ വ്യായാമങ്ങളാണ് താൻ പതിവായി ചെയ്യാറുള്ളത്. താന്‍ ഇവിടെ എത്തുമ്പോഴുണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴുള്ളതെന്നും സുനിത വ്യക്തമാക്കി.

ജൂണിലാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും എട്ടുദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍, സ്റ്റാര്‍ലൈനര്‍ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും.

Top