സ്ട്രോബെറി പ്രേമികൾക്കുള്ള ഒരു പായസമാണിത്.
വേണ്ട ചേരുവകൾ
സ്ട്രോബെറി -10 എണ്ണം
പാൽ -1 ലിറ്റർ
ചൗവരി- 200 ഗ്രാം
ഏലയ്ക്കാ പൊടി -1 സ്പൂൺ
പഞ്ചസാര -1/2 കിലോ
നെയ്യ് -200 ഗ്രാം
അണ്ടിപ്പരിപ്പ് -100 ഗ്രാം
ഉണക്ക മുന്തിരി -100 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം സ്ട്രോബെറി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേയ്ക്ക് ചൗവരി വേവിച്ചതും കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായിട്ടൊന്ന് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള സ്ട്രോബെറി കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അതിലേയ്ക്ക് ഏലയ്ക്കാ പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക. ഇനി നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും ഉണക്ക മുന്തിരിയും കൂടി ചേര്‍ക്കുന്നതോടെ സ്ട്രോബെറി പായസം റെഡി.