CMDRF

‘സ്‍ത്രീ 2 ‘ ഒടിടിയിൽ

ജവാനെ മറികടന്നാണ് ഇന്ത്യൻ കളക്ഷനിൽ ചിത്രം ഒന്നാമത് എത്തിയത്

‘സ്‍ത്രീ 2 ‘ ഒടിടിയിൽ
‘സ്‍ത്രീ 2 ‘ ഒടിടിയിൽ

ബോളിവുഡിൽ പ്രതീക്ഷയ്‍ക്കപ്പുറം ഒരു വിജയമായ ചിത്രമാണ് സ്‍ത്രീ 2. ബോളിവുഡിൽ പ്രദർശനത്തിന് എത്തിയ ഇതുവരെയുള്ള ചിത്രങ്ങളിൽ ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റും ആണ്. ജവാനെ മറികടന്നാണ് ഇന്ത്യൻ കളക്ഷനിൽ ചിത്രം ഒന്നാമത് എത്തിയത്. ഇതാ പ്രേക്ഷകർ കാത്തിരുന്ന ചിത്രം ഒടിടിയിലും പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

സ്‍ത്രീ 2 ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. റെന്റ് അടിസ്ഥാനത്തിലാണ് സ്‍ട്രീം തുടങ്ങിയിരിക്കുന്നത്. എല്ലാ സബ്‍സ്ക്രൈബേഴ്‍സിനും എപ്പോഴായിരിക്കും ലഭ്യമാകുകയെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധ കപൂർ നായികയായി വന്ന ചിത്രം ആഗോളത്തിൽ ആകെ നേടിയത് 826.5 കോടി രൂപയാണ്

സ്‍ത്രീ 2 ഇന്ത്യയിൽ 690 കോടി രൂപയാണ് നേടിയിരിക്കുന്നത്. ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം നിർമിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാൽ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തൽ.

Also Read:വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 മുന്നിൽ

വമ്പൻമാരെയും ഞെട്ടിച്ച് ഹിറ്റായ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് അമർ കൌശിക്കും പ്രധാന കഥാപാത്രമായത് ശ്രദ്ധ കപൂറുമാണ്. 2024ൽ പ്രദർശനത്തിനെത്തിയ ഹിന്ദി ചിത്രങ്ങളിൽ സ്‍ത്രീ 2 നിലവിൽ ഒന്നാമത് ആണെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. ശ്രദ്ധ കപൂർ നായികയായി വന്നപ്പോൾ ചിത്രത്തിൽ വിക്കിയായി രാജ്‍കുമാർ റാവുവും ജനയായി അഭിഷേക് ബാനർജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപർശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുൽ ശ്രീവാസ്‍തവയും എംഎൽഎയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും പ്രധാന കഥാപാത്രങ്ങളായി ശ്രദ്ധയാകർഷിക്കുന്നുവെന്നാണ് റിപ്പോർട്ട്.

Top