CMDRF

വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 മുന്നിൽ

വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 മുന്നിൽ
വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 മുന്നിൽ

രാജ്‍കുമാര്‍ റാവുവിന്റെയും ശ്രദ്ധ കപൂറും ഒന്നിച്ചഭിനയിച്ച ചിത്രമാണ് സ്‍ത്രീ 2. സ്‍ത്രീയുടെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശത്തിന് എത്തിയ ബോളിവുഡ് ചിത്രങ്ങളില്‍ സ്‍ത്രീ 2 ഇന്ത്യയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. സ്‍ത്രീ 2 ആകെ 228 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഫൈറ്റര്‍ ഇന്ത്യയില്‍ നേടിയ ആകെ കളക്ഷൻ മറികടന്ന് കുതിക്കുകയാണ് സ്‍ത്രീ 2. ഫൈറ്റര്‍ ഹിന്ദി പതിപ്പ് 212.79 കോടി രൂപ മാത്രമാണ് ആകെ നെറ്റ് കളക്ഷൻ നേടിയത്. കല്‍ക്കി 2898 എഡി ഹിന്ദി കളക്ഷനില്‍ സ്‍ത്രീ 2ന് മുന്നില്‍ ഉണ്ട്. കല്‍ക്കിയുടെ ഹിന്ദി പതിപ്പ് 293.07 കോടി രൂപയാണ് നേടിയത്. ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. സ്‍ത്രീ 2ന് മികച്ച സ്വീകാര്യതയാണ്. എന്തായാലും വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

രാജ്‍കുമാര്‍ റാവുവിന്റെ സ്‍ത്രീ 2ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമര്‍ കൗശിക്ക് ആണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.

ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതിയത് നിരെണ്‍ ഭട്ടാണ്. രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.

Top