കെട്ടിട നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി

കെട്ടിട നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി
കെട്ടിട നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി

കുവൈത്ത് സിറ്റി: രാജ്യത്ത് കെട്ടിട നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു. ഫ്‌ലാറ്റുകളുടെയും താമസയിടങ്ങളുടെയും ഭാഗമായുള്ള അനധികൃത നിര്‍മിതികള്‍ പൊളിച്ചുനീക്കിത്തുടങ്ങി. കെട്ടിടങ്ങളുടെ ബേസ്‌മെന്റിലുള്ള എല്ലാ നിര്‍മിതികളും ഉടനടി നീക്കം ചെയ്യാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനം തുടരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഫ്‌ലാറ്റുകളുടെ ബേസ്‌മെന്റിലും പാര്‍ക്കിങ് ഇടങ്ങളിലും ഗ്ലാസ് ഇട്ട് മറക്കല്‍, സ്ഥാപനങ്ങള്‍ നടത്താനും പരിപാടികള്‍ നടത്താനുമുള്ള ഹാള്‍ ആക്കി മാറ്റല്‍, സ്റ്റോര്‍ സംവിധാനം ഒരുക്കല്‍ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഇവ പൊളിച്ചു നീക്കുന്ന നടപടികള്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ലാറ്റുകളോടു ചേര്‍ന്ന് സ്ഥാപിച്ച ഷോപ്പുകളും പൊളിച്ചു നീക്കുന്നുണ്ട്. അബ്ബാസിയയില്‍ ഇത്തരം ഷോപ്പുകള്‍ പൊളിച്ചു നീക്കി. പ്രവാസികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ അധിക്യതര്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്

Top