മറുപടി നല്‍കാത്ത വിവരാവകാശ ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി

മറുപടി നല്‍കാത്ത വിവരാവകാശ ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി
മറുപടി നല്‍കാത്ത വിവരാവകാശ ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: മുപ്പത് ദിവസത്തിനുള്ളില്‍ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാത്ത വിവരാവകാശ ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷന്‍ അംഗം ടി. കെ. രാമകൃഷ്ണന്‍. ഒരു ഓഫിസില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷയില്‍ ചോദിച്ച വിവരങ്ങള്‍ മറ്റൊരു ഓഫിസില്‍ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കില്‍പോലും അത് ആ ഓഫിസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫിസര്‍ക്കുണ്ട്. വിവരങ്ങള്‍ ഈ ഓഫിസില്‍ ലഭ്യമല്ല, അറിയില്ല എന്ന രീതിയില്‍ മറുപടി നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കും കമീഷന്‍ വ്യക്തമാക്കി.

വിവരാവകാശ അപേക്ഷയില്‍ രണ്ടാം അപ്പില്‍ കൂടിവരുന്ന പ്രവണതയുണ്ട്. ഇത് താഴെ തട്ടില്‍ തന്നെ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നതിനാലാണ്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറക്കുന്നതില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും കമീഷന്‍ പറഞ്ഞു.

Top