ആലപ്പുഴയിൽ വിഷം ചേർത്ത തേങ്ങാകഷ്ണം കഴിച്ച വിദ്യാർത്ഥിനി മരിച്ചു

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

ആലപ്പുഴയിൽ വിഷം ചേർത്ത തേങ്ങാകഷ്ണം കഴിച്ച വിദ്യാർത്ഥിനി മരിച്ചു
ആലപ്പുഴയിൽ വിഷം ചേർത്ത തേങ്ങാകഷ്ണം കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ച തേങ്ങാകഷ്ണം കഴിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വിഷം ചേർത്തതറിയാതെ കുട്ടി തേങ്ങാകഷ്ണം കഴിക്കുകയായിരുന്നു. മുത്തശ്ശിക്ക് സുഖമില്ലാത്തതിനാൽ ഇവരുടെ ചികിത്സയ്ക്കായി കുട്ടിയുടെ അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Top