മുംബൈ: മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിഐഎസ്എസ്) വിദ്യാർഥിയെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പൊലീസ് റാഗിങ് സംശയിക്കുന്നു. ലഖ്‌നൗ സ്വദേശിയായ അനുരാഗ് ജയ്‌സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹ്യൂമൻ റിസോഴ്‌സ് പ്രോഗ്രാം വിദ്യാർഥിയായ അനുരാഗ് വെള്ളിയാഴ്ച രാത്രി വാഷിയിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് പോയതായി പറയുന്നു.
Also read: നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
പാർട്ടിയിൽ 150 വിദ്യാർഥികൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് കൂട്ടുകാർ ബലമായി വാതിൽ തുറന്നു. തുടർന്ന് വിദ്യാർഥിയെ ചെമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു. ലഖ്‌നൗവിലുള്ള വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബം, എത്തിയ ശേഷം മാത്രമേ പോസ്റ്റ്‌മോർട്ടം നടത്താവൂ എന്ന് കുടുംബം അഭ്യർത്ഥിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.