CMDRF

കാര്‍ ഫ്ലൈ ഓവറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാര്‍ ഫ്ലൈ ഓവറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കാര്‍ ഫ്ലൈ ഓവറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കാര്‍ മേല്‍പ്പാലത്തില്‍ ഇടിച്ച് 19 കാരനായ ബി.ബി.എ വിദ്യാര്‍ത്ഥി മരിച്ചു. ഐ.സി.എഫ്.എ.ഐ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ചരണ്‍ ആണ് മരിച്ചത്. ബി.എന്‍.ആര്‍ ഹില്‍സില്‍ നിന്ന് മെഹ്ദി പട്ടണത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചരണ്‍ ഓടിച്ച കാര്‍ മര്‍കം ചെരുവിലെ മേല്‍പ്പാലത്തില്‍ ഇടിക്കുകയായിരുന്നു. ചരണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗമാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Top