വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നു; റിപ്പോർട്ട്

"വി​ദ്യാർത്ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു"എന്ന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നു; റിപ്പോർട്ട്
വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നു; റിപ്പോർട്ട്

രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമായ റിപ്പോർട്ട് പുറത്ത് വിട്ട് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ. രാജ്യത്ത് യുവാക്കൾക്കിടയിലെ ആത്മഹത്യാ നിരക്ക് ചർച്ചയാകുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്. ഇവരുടെ പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വിദ്യാർത്ഥികൾക്കിടിയിലെ ആത്മഹത്യ നിരക്ക് ഇന്ത്യയിൽ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. ബുധനാഴ്ച്ച നടന്ന ഐസി3ൻ്റെ വാർഷികത്തിലും 2024 എക്സ്പോയിലുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് എൻസിആർബി പുറത്ത് വിട്ടത്. “വി​ദ്യാർത്ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു”എന്ന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ മൊത്തം ആത്മഹത്യ നിരക്ക് രണ്ട് ശതമാനം വെച്ച് ഓരോ വർഷവും വർദ്ധിക്കുമ്പോൾ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ നാല് ശതമാനമാണ് വർദ്ധിക്കുന്നതെന്ന ഗൗരവമായ വിവരവും റിപ്പോർട്ടിലുണ്ട്. ആത്മഹത്യയുടെ ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കഴിഞ്ഞ രണ്ട് ദശകത്തിനിടെയുള്ള വിദ്യാർത്ഥി ആത്മഹത്യകളുടെ നിരക്ക്. കഴിഞ്ഞ 20 വർഷത്തിനിടെ നാല് ശതമാനമാണ് വിദ്യാർത്ഥി ആത്മഹത്യയുടെ വാർഷിക നിരക്കിൽ വർദ്ധനവുണ്ടായിട്ടുള്ളത്.

Also Read:‘ദ ന്യൂസ് മിനിറ്റി’നെതിരെ നൽകിയ അപകീർത്തിക്കേസിൽ തുടർ നടപടികൾക്ക് സ്റ്റേ

2022ൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ ആകെ കണക്ക് പരിശോധിച്ചാൽ അതിൽ 53 ശതമാവും പുരുഷന്മാരായ വിദ്യാർത്ഥികളാണ്. എന്നാൽ 2021നും 2022നും ഇടയിലുള്ള കാലഘട്ടത്തിൽ പുരുഷ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ആറ് ശതമാനമായി കുറപ്പോൾ സ്ത്രീ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ഏഴ് ശതമാനമായി വർദ്ധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർച്ചയായ വിദ്യാർത്ഥി ആത്മഹത്യകളും ശരാശരി കണക്കും ജനസംഖ്യാ വളർച്ചാ നിരക്കിനെയും ഇന്ത്യയിലെ മുഴുവൻ ആത്മഹത്യാ നിരക്ക് വർദ്ധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിൽ 0-24 വയസിന് ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യ 582 മില്ല്യണിൽ നിന്ന് 581 മില്ല്യണായി കുറഞ്ഞെങ്കിലും വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ൽ നിന്ന് 13,044 എന്ന നിലയിലേക്ക് വർദ്ധിച്ചിട്ടുണ്ട്.

തുടർച്ചയായ വിദ്യാർത്ഥി ആത്മഹത്യകളുടെ ശരാശരി കണക്ക് പരിശോധിക്കുമ്പോൾ ഗൗരവമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വിദ്യാർത്ഥി ആത്മഹത്യയുടെ ശരാശരി കണക്ക് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നു എന്നതാണ് ഏറെ ഭയാനകം. ഇത് ആകെയുള്ള ആത്മഹത്യകളുടെ നിരക്കിനെക്കാൾ ഉയർന്ന നിലയിലുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 0-24 വയസിന് ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യ 582 മില്ല്യണിൽ നിന്ന് 581 മില്ല്യണായാണ് കുറഞ്ഞത്. എന്നാൽ ഇക്കാലയളിൽ വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം 6,654 ൽ നിന്ന് 13,044 എന്ന നിലയിലേയ്ക്കാണ് വർദ്ധിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആകെയുള്ള ആത്മഹത്യാ നിരക്കിൽ ‌പുരുഷന്മാരുടെ ആത്മഹത്യ 50 ശതമാനവും സ്ത്രീകളുടെ ആത്മഹത്യ 61 ശതമാനമായും വർദ്ധിച്ചിട്ടുണ്ട്.

റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥി ആത്മഹത്യകൾ നടക്കുന്നത്. ഇത് രാജ്യത്ത് ആകെ സംഭവിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ മൂന്നിലൊന്നാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ വിദ്യാർത്ഥി ആത്മഹത്യയുടെ 29 ശതമാനം നടക്കുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

വിദ്യാർത്ഥി ആത്മഹത്യകളുടെ പേരിൽ കുപ്രസിദ്ധി നേടിയ കോട്ട ഉൾപ്പെടുന്ന രാജസ്ഥാൻ്റെ സ്ഥാനം ഈ പട്ടികയിൽ പത്താമതാണ്. പൊലീസ് രേഖപ്പെടുത്തിയ പ്രഥമ വിവര റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ക്രൈം റിപ്പോർട്സ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ടിലെ കണക്കുകൾ. എന്നാൽ വിദ്യാർത്ഥി ആത്മഹത്യകളുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആത്മഹത്യയോടുള്ള സമൂഹത്തിൻ്റെ കാഴ്ച്ചപ്പാടും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 309 പ്രകാരം ആത്മഹത്യയ്ക്ക് ശ്രമിച്ചതും സഹായിച്ചതും കുറ്റകരമാക്കിയതുമാണ് ആത്മഹത്യാ നിരക്ക് കുറയാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.

Also Read:കൊല്‍ക്കത്തയിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, രാഷ്ട്രപതി

ശക്തമായ ഡാറ്റാ ശേഖരണ സംവിധാനത്തിൻ്റെ അഭാവം മൂലം കാര്യമായ ഡാറ്റാ പൊരുത്തക്കേടുകൾ ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നഗര പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ വിവരശേഖരണത്തിൻ്റെ സ്ഥിരത കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടേണ്ടതിൻ്റെ അടിയന്തര ആവശ്യകതയെ ഓർമ്മപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട് എന്ന് ഐസി3 മൂവ്‌മെൻ്റിൻ്റെ സ്ഥാപകൻ ഗണേഷ് കോഹ്‌ലി പറഞ്ഞു.

Top