മലപ്പുറത്ത് വിദ്യാർത്ഥിനികളുടെ സമരം; ഓടിട്ട ക്ലാസ്സ്മുറികളിൽ പുഴു ശല്യം

മലപ്പുറത്ത് വിദ്യാർത്ഥിനികളുടെ സമരം; ഓടിട്ട ക്ലാസ്സ്മുറികളിൽ പുഴു ശല്യം
മലപ്പുറത്ത് വിദ്യാർത്ഥിനികളുടെ സമരം; ഓടിട്ട ക്ലാസ്സ്മുറികളിൽ പുഴു ശല്യം

മലപ്പുറം: തിരൂർ ബി പി അങ്ങാടി ഗവണ്മെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥിനികളുടെ സമരം.സ്കൂളിൽ ആവിശ്യത്തിനുള്ള സൗകര്യങ്ങൾ ഇല്ല എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ചത്. കുട്ടികളുടെ ഭക്ഷണത്തിലേക്ക് സ്കൂൾ മേൽക്കൂരയിൽ നിന്ന് പുഴുവടക്കം വീണതിനെ തുടർന്നാണ് കുട്ടികൾ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഓടിട്ട കെട്ടിടത്തിലൂടെ കുട്ടികളുടെ ദേഹത്തു അടക്കം പുഴു വീഴുന്നത് പതിവാണെന്ന് പുറത്തു വരുന്ന റിപോർട്ടുകൾ പറയുന്നു.

സ്കൂൾ പി ടി എ യോടും,അധികൃതരോടും പരാതിപെട്ടിട്ടും യാതൊരു നടപടിയും എടുക്കാത്തതിന് തുടർന്നാണ് വിദ്യാർത്ഥിനികൾ റോഡിലേക്ക് ഇറങ്ങിയത്.മുദ്രാവാക്യം വിളിക്കുകയും ചെറിയ രീതിയിൽ റോഡ് ഉപരോധവും നടത്തിയാണ് കുട്ടികൾ ഉദ്യോഗസ്ഥ അനാസ്ഥയോട് പ്രതികരിച്ചത്. പ്രതിഷേധം ശക്തമായതോടെ അധ്യാപകർ കുട്ടികളോട് പല തവണ ചർച്ചക്കിരിക്കുകയും ചെയ്‌തെങ്കിലും ഇതിനൊരു പരിഹാരമായില്ല. ബാക്കിയുള്ള കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് ആണെന്നും പെൺകുട്ടികൾ പഠിക്കുന്ന കെട്ടിടം ഓടിട്ടതാണ് എന്നതും,അതിന്റെ ശോചനാവസ്ഥയും ,മാത്രമല്ല ശുചിമുറി ഉൾപ്പെടെയുള്ളവ അടിസ്ഥാന സൗകര്യങ്ങളും കുറവാണ് എന്നതും ആരും വേണ്ട നടപടികൾ എടുക്കുന്നില്ല എന്നതുമാണ് വിദ്യാർത്ഥിനികളുടെ പരാതി.

REPORTER: NASRIN HAMSSA

Top