മലപ്പുറം: വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി. മലപ്പുറത്തെ തവനൂര്‍ കെ എം ജി വി എച്ച് എസിലെ വിദ്യാര്‍ത്ഥികളുടെ ടിസിയാണ് കാണാതായത്. hscap.kerala.gov.in വെബ്സൈറ്റില്‍ കയറിയാണ് ടിസികള്‍ നീക്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെയാണ് ലോഗ് ഇന്‍ ചെയ്തത്.
ടിസി നഷ്ടമായതിനാല്‍ 17 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവര്‍ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രിന്‍സിപ്പാള്‍ ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.