സുഭദ്രയെ അറിയാം, മകനെ ശർമ്മിള വെട്ടി; കൊലപാതകമറിഞ്ഞ് ഞെട്ടി, മാത്യുവിന്റെ കുടുംബം

ഒരിക്കൽ മാത്യുവിന്റെ കൈയിലെ മൂന്ന് ഞരമ്പുകൾ വെട്ടേറ്റ് മുറി‌ഞ്ഞു. അത് ശർമിള ചെയ്തതാണെന്ന് തങ്ങൾ വിശ്വസിക്കുന്നു.

സുഭദ്രയെ അറിയാം, മകനെ ശർമ്മിള വെട്ടി; കൊലപാതകമറിഞ്ഞ് ഞെട്ടി, മാത്യുവിന്റെ കുടുംബം
സുഭദ്രയെ അറിയാം, മകനെ ശർമ്മിള വെട്ടി; കൊലപാതകമറിഞ്ഞ് ഞെട്ടി, മാത്യുവിന്റെ കുടുംബം

ആലപ്പുഴ: കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്ന് മാത്യുവിന്റെ മാതാപിതാക്കൾ. കല്യാണത്തിന് ശർമിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആന്റി എന്നാണ് പരിചയപ്പെടുത്തിയതെന്നും, ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും അവർ പറ‌ഞ്ഞു.

കൂടാതെ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും, ഈ പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചുവെന്നുമാണ് മറ്റൊരു ആരോപണം.

Also Read: സുഭദ്ര കൊലക്കേസ്; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമെന്ന് നിഗമനം

മാത്യുവും ഷർമിളയും സ്ഥിരം മദ്യപാനികൾ

LIQUOR- SYMBOLIC IMAGE

മാത്യുവും ശർമിളയും സ്ഥിരം മദ്യപാനികളാണെന്ന് മാത്യുവിൻ്റെ മാതാപിതാക്കൾ. ആലപ്പുഴയിൽ ഒരു കോൺവെൻ്റിൻ്റെ അനാഥാലയത്തിലാണ് ശർമ്മിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് വന്ന് പറ‌ഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ തങ്ങൾ പോയി കുട്ടിയെ കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശർമ്മിളയെ അന്ന് ഞങ്ങൾക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് ഈ വിവാഹത്തിലേക്ക് പോയത്. എന്നാൽ വിവാഹശേഷം മദ്യപിക്കുന്നയാളാണ് എന്ന് മനസിലായി.

Also Read: കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന് പൊലീസ്


അതുമാത്രമല്ല മദ്യപിച്ച് കഴി‌ഞ്ഞാൽ ശർമ്മിള വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കും. മാത്യുവിൻ്റെ അച്ഛനെയടക്കം അസഭ്യം പറ‌ഞ്ഞു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഇതോടെ വീട്ടിൽ നിന്ന് അവരെ ഇറക്കി വിടുകയായിരുന്നു. ഒരിക്കൽ മാത്യുവിന്റെ കൈയിലെ മൂന്ന് ഞരമ്പുകൾ വെട്ടേറ്റ് മുറി‌ഞ്ഞു. അത് ശർമിള ചെയ്തതാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും മാത്യുവിൻ്റെ കുടുംബം പറഞ്ഞു.

Top