CMDRF

സുഭദ്ര കൊലപാതകം; 5 ​ഗ്രാമിന്‍റെ വള വിറ്റത് മുല്ലയ്ക്കലെ സ്വർണക്കടയിൽ

കൊലപാതകവുമായി ബന്ധപ്പെട്ട് മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് ഇപ്പോൾ പൊലീസിന്‍റെ നിഗമനം.

സുഭദ്ര കൊലപാതകം; 5 ​ഗ്രാമിന്‍റെ വള വിറ്റത് മുല്ലയ്ക്കലെ സ്വർണക്കടയിൽ
സുഭദ്ര കൊലപാതകം; 5 ​ഗ്രാമിന്‍റെ വള വിറ്റത് മുല്ലയ്ക്കലെ സ്വർണക്കടയിൽ

ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ആലപ്പുഴ മുല്ലയ്ക്കൽ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂർത്തിയായി. കൊല്ലപ്പെട്ട സുഭദ്രയുടെ അഞ്ച് ​ഗ്രാം വരുന്ന സ്വർണവള ശർമിള ഈ കടയിലാണ് വിറ്റത്. അതേസമയം സ്വർണം ഉരുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിലെ പ്രതികളായ മാത്യൂസിനെയും ശർമിളെയും വെവ്വേറെ എത്തിച്ചായിരുന്നു വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.

Also Read: സുഭദ്ര കൊലപാതകം; കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പ്

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ശർമിള

SHARMILA AT COURT

അന്വേഷണത്തിൽ വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കൊലയ്ക്കിടെ തലയണയിൽ രക്തം പുരണ്ടതിനാല്‍ അത് ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

Also Read: സുഭദ്ര കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്ക്? ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്

ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. അതേസമയം കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശർമിളയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പറഞ്ഞത്.

MATHEW, SHARMILA, AND SUBADRA

നിലവിൽ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് ഇപ്പോൾ പൊലീസിന്‍റെ നിഗമനം.

Also Read: സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്

ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.

Top