CMDRF

സുബ്ഹാന്റെ മാസ് ഹീറോയിസം, കൈയടിച്ച് ജനം; രക്ഷിച്ചത് 9 പേരെ

ജീവൻ രക്ഷിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത സുബ്ഹാൻ പാലത്തിലൂടെ ബുൾഡോസർ ഓടിച്ച് കുടുങ്ങിയവരെ സുരക്ഷിതമായി തിരികെയെത്തിച്ചു.

സുബ്ഹാന്റെ മാസ് ഹീറോയിസം, കൈയടിച്ച് ജനം; രക്ഷിച്ചത് 9 പേരെ
സുബ്ഹാന്റെ മാസ് ഹീറോയിസം, കൈയടിച്ച് ജനം; രക്ഷിച്ചത് 9 പേരെ

ഹൈദരാബാദ്: കനത്ത വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഒമ്പത് പേരുടെ ജീവൻ രക്ഷിച്ച് ഒരു യുവാവ്. കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിലാണ് മൂന്നേരു നദിയിലെ പ്രകാശ് നഗർ പാലത്തിൽ കുടുങ്ങിയ ഒമ്പത് പേരെ അതിസാഹസികമായി ഹരിയാന സ്വദേശിയായ സുബ്ഹാൻ ഖാൻ രക്ഷിച്ച് ഹീറോയായി മാറിയത്.

ജീവൻ രക്ഷിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത സുബ്ഹാൻ പാലത്തിലൂടെ ബുൾഡോസർ ഓടിച്ച് കുടുങ്ങിയവരെ സുരക്ഷിതമായി തിരികെയെത്തിച്ചു. അതേസമയം മാധ്യമപ്രവർത്തകയായ ഉമാ സുധീറാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. ഞാൻ പോയാൽ ഒരു ജീവൻ, തിരിച്ചുവന്നാൽ ഒമ്പത് പേരെ രക്ഷിക്കാമെന്നും സുബ്ഹാൻ പറഞ്ഞതായി ഉമാ സുധീർ പറഞ്ഞു. എന്നാൽ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തയ്യാറായ സുബ്​ഹാനെ പ്രശംസിച്ച് നിരവധി രാഷ്ട്രീയക്കാരടക്കം രം​ഗത്തെത്തി.

Also Read: അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ബിൽ അവതരിപ്പിച്ചു

മകളെ സാക്ഷിയാക്കി സാഹസികത

ബിആർഎസ് നേതാവും മുൻ മന്ത്രിയുമായ കെ ടി രാമറാവു അദ്ദേഹത്തെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. കുടുങ്ങിയവരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ അയച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് കോപ്റ്ററിന് സ്ഥലത്ത് എത്താനായില്ല.

Also Read: ആന്ധ്രയിലും തെലങ്കാനയിലും കനത്തമഴ തുടരുന്നു

തുടർന്നാണ് സുബ്​ഹാൻ ഖാൻ ധൈര്യസമേതം മുന്നോട്ടെത്തിയത്. കൂടിനിന്ന മറ്റുള്ളവർ മുന്നറിയിപ്പ് നൽകുകയും പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും അദ്ദേഹം അവ​ഗണിച്ചു. സ്വന്തം മകളെ സാക്ഷിയാക്കിയായിരുന്നു സുബ്ഹാന്റെ ഈ സാഹസികത.

Top