മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീടാണ് ഇഷ്ടപ്പെട്ടത്

ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീടാണ് ഇഷ്ടപ്പെട്ടത്
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീടാണ് ഇഷ്ടപ്പെട്ടത്

മോഹൻലാലിനോടുള്ള ആരാധന കാരണം ദിവസം അഞ്ച് കാർഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നും ഭാര്യ സുചിത്ര. ട്യൂഷന്‍ ക്ലാസില്‍ പോലും ടീച്ചറോട് മോഹന്‍ലാലിനേക്കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും, തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്താണ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും വീട്ടുകാരോട് പറയുന്നതെന്നും തുറഞ്ഞ് പറഞ്ഞിരിക്കുകയാണ് സുചിത്ര. രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന പരുപാടിയിൽ സംസാരിക്കുകയായിരുന്നു.

അന്ന് മോഹന്‍ലാലിന് ഒരുപാട് കാര്‍ഡുകള്‍ അയച്ചിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്.

Also Read: നായകനാകാൻ ഞാൻ സമയമെടുത്തു, ജ്യോതികയുടെ പ്രതിഫലം എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു

ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളില്‍ പോയാണ് അന്ന് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.

അമ്മയും ആന്റിയുമാണ് എനിക്ക് അദ്ദേഹത്തെ കല്യാണം ആലോചിച്ചത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. ഇപ്പോള്‍ 37 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ടെന്നും സുചിത്ര പറഞ്ഞു.

Top