CMDRF

പ്രമേഹ രോഗികൾക്ക് ചെറിയ തോതില്‍ സൂക്രാലോസിൻ ഉപയോഗിക്കാം: പഠന റിപ്പോർട്ട് പുറത്ത്

പ്രമേഹ രോഗികൾക്ക് ചെറിയ തോതില്‍ സൂക്രാലോസിൻ ഉപയോഗിക്കാം: പഠന റിപ്പോർട്ട് പുറത്ത്
പ്രമേഹ രോഗികൾക്ക് ചെറിയ തോതില്‍ സൂക്രാലോസിൻ ഉപയോഗിക്കാം: പഠന റിപ്പോർട്ട് പുറത്ത്

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിലെ ഹൃദയ സംബന്ധമായ രോഗപ്രതിരോധത്തിന് കൃത്രിമ മധുരമായ സുക്രൊലോസ് സഹായിക്കുമെന്ന് പഠനം. മദ്രാസ് ഡയബെറ്റസ് റിസര്‍ച്ച് ഫൗണ്ടേഷനാണ് (എംഡിആര്‍ഫ്) പഠനം പ്രസിദ്ധീകരിച്ചത്. ടേബിള്‍ ഷുഗറിന് (സൂക്രോസ്) പകരം കൃത്രിമ മധുരമായ സൂക്രാലോസ് ഉപയോഗിക്കുമ്പോഴുള്ള ഫലത്തെ വിലയിരുത്തുകയായിരുന്നു പഠന ലക്ഷ്യം. ടി2ഡി ബാധിതരായ 179 ഇന്ത്യക്കാരിലാണ് 12 ആഴ്ചയോളം നീണ്ട പരീക്ഷണം നടത്തിയത്.

ദിവസവും കുടിക്കുന്ന കാപ്പി, ചായ എന്നിവയില്‍ ചെറിയ അളവില്‍ സുക്രാലോസ് ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗ്ലൈസീമിക് സൂചകങ്ങളായ ഗ്ലൂക്കോസ് അല്ലെങ്കില്‍ എച്ച്ബിഎ1സി അളവുകളില്‍ വിപരീത ഉളവാക്കില്ലെന്ന് കണ്ടെത്തി. ഇവരിൽ ശരീര ഭാരം (ബിഡബ്ല്യു), അരക്കെട്ടിന്റെ വണ്ണം (ഡബ്ല്യുസി) ബോഡ് മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) എന്നിവയില്‍ ചെറിയ മെച്ചപ്പെടല്‍ ഉണ്ടായതായും പഠന ഫലം സൂചിപ്പിക്കുന്നു.

പഠനവിധേയമായവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഇതിൽ ഒരു ഗ്രൂപ്പിന് കാപ്പി അല്ലെങ്കില്‍ ചായയില്‍ പഞ്ചസാര ചേര്‍ക്കുന്നതിന് പകരം സൂക്രാലോസ് അടങ്ങിയ ടേബിള്‍ടോപ്പ് മധുരം ഉപയോഗിച്ചു, അതേസമയം നിയന്ത്രണ ഗ്രൂപ്പില്‍, സൂക്രോസ് ഉപയോഗം തുടര്‍ന്നു. ജീവിതശൈലിയും മരുന്നുകളും മാറ്റമില്ലാതെ തുടര്‍ന്നു. 12-ആഴ്ചകളിലെ പഠനത്തിന്റെ അവസാനം നിയന്ത്രണ ഗ്രൂപ്പുകള്‍ തമ്മില്‍ എച്ച്ബിഎ1സിയുടെ അളവില്‍ ഗണ്യമായ മാറ്റം ഉണ്ടായില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി.

എങ്കിലും, ബിഎംഐ, ഡബ്ല്യുസി, മീന്‍ ബോഡി വെയ്റ്റ് എന്നിവയില്‍ അനുകൂലമായ മാറ്റങ്ങള്‍ ശ്രദ്ധിച്ചു. മുതിര്‍ന്ന പ്രമേഹ രോഗവിദഗ്ദ്ധനായ ഡോ വി മോഹനാണ് പഠനത്തിന് നേതൃത്വം നൽകിയത്. സൂക്രാലോസിന്റെ കാര്യക്ഷമതയെയും സുരക്ഷയെയും കുറിച്ചുള്ള കൂടുതല്‍ പഠനം നടക്കുകയാണ്.

Top