കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഷിരൂരിലെ ഗംഗാവലി നദിക്ക് മറുകരയിലും ഉണ്ടായത് വലിയ നാശനഷ്ടങ്ങൾ. നദിക്കരയിലെ ഉള്ളുവാര എന്ന ഗ്രാമത്തിലേക്ക് ഒരു തെങ്ങിന്റെ ഉയരത്തിലാണ് മലവെള്ളം കുതിച്ചെത്തിയത്. ഗ്രാമത്തിലെ പത്തോളം വീടുകളെ തകർത്താണ് മലവെള്ളം കടന്നുപോയത്. വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. ഷിരൂർ ദുരന്തത്തിന്റെ യഥാർത്ഥ മുഖം വളരെ ഭീകരമാണ്. അതിന്റെ വ്യാപ്തി വളരെ ദൂരത്തിലാണ്. ഷിരൂർ മലയുടെ ഒരു ഭാഗം മുഴുവനും ഒന്നാകെ പൊളിഞ്ഞു പാറയും മണ്ണും വെള്ളവും മരങ്ങളും നിമിഷാർദ്ധം കൊണ്ട് ഗംഗാവലി പുഴയിൽ വന്നു പതിക്കുകയായിരുന്നു..
സമീപമുള്ള ഗ്രാമത്തെ അപ്പാടെ തുടച്ചു നീക്കാനുള്ള ശക്തിയുമായാണ് ഷിരൂർ മല ഇളകി വന്നത്.മരങ്ങളെല്ല്ലാം പിഴുതെടുത്തു വന്നു പതിച്ച മലവെള്ളം ഗംഗാവലി പുഴയിൽ നിന്നും ഏകദേശം 250 മീറ്റർ അകലെയുള്ള മറുകരയിൽ പോലും വിതച്ചത് വൻ നാശനഷ്ടമായിരുന്നു.വീടുകളും കെട്ടിടങ്ങളും തൂത്തു വാരികൊണ്ടാണ് മലവെള്ളം കുത്തിയൊലിച്ചു പോയത്. അത്രക്കും പ്രകമ്പന ആഴത്തിലായിരുന്നു മലവെള്ളം. വീടുകളും ഉപജീവന മാർഗങ്ങളും ഒരുപാട് ജീവനുകളും കൂടെ എടുത്തുകൊണ്ടാണ് മലവെള്ളം കരയിറങ്ങിയത്.
മലയാളിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചലിലാണ് കർണാടക ഷിരൂർ മലവെള്ള പാച്ചിൽ കേരളം ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാൽ മണ്ണിനടിയിൽപ്പെട്ട അർജുനെ ഇതുവരെ കണ്ടത്താനായിട്ട് ഇല്ല.കർണാടക സർക്കാരും കേരള സർക്കാരും നേവി ,സ്കൂബ,സൈന്യം തുടങ്ങിയവരും രക്ഷാപ്രവർത്തകരും മാധ്യമ പ്രവർത്തകരും പ്രസ്‌തുത പ്രദേശത്തുണ്ട്.അതെ സമയം രണ്ടിടങ്ങളിലും ലഭിച്ച സിഗ്നലിൽ അർജുൻ ന്റെ വാഹനം ഇല്ല എന്നത് നിരാശപ്പെടുത്തുന്നു.പ്രദേശത്തു ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടർടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെ കുടുംബവും കേരളവും കാത്തിരിക്കുകയാണ്.
REPORTER: NASRIN HAMSSA