‘സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു’: എം എം ഹസ്സൻ

ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ

‘സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു’: എം എം ഹസ്സൻ
‘സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു’: എം എം ഹസ്സൻ

പാലക്കാട്: കോൺഗ്രസിലെ വിവാദ കത്ത് വിവാദത്തിൽ പ്രതികരണവുമായി എം എം ഹസ്സൻ. ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം എം എം ഹസ്സൻ തള്ളി.

എം എം ഹസ്സൻ പറഞ്ഞത്

‘യഥാർത്ഥത്തിൽ സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. രാഹുൽ കെപിസിസിയുടെ നോമിനി ആണെന്നാണ് യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. കെപിസിസിയല്ലേ ഏകകണ്ഠമായി രാഹുലിനെ തീരുമാനിച്ചത്. ഇലക്ഷൻ കമ്മിറ്റിയിൽ ആരെങ്കിലും ഒരാളുടെ പേര് പറഞ്ഞാൽ ആ വ്യക്തിയുടെ നോമിനിയാകില്ലല്ലോ. എല്ലാ പാർട്ടിയിലും അങ്ങനെയല്ലേ.’ -എം എം ഹസ്സൻ കൂട്ടിച്ചേർത്തു.

Top