വയനാട്: സുഗന്ധഗിരി മരം മുറി കേസില്‍ അഡീഷ്ണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.എല്‍ ചന്ദ്രശേഖര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . കേസില്‍ വയനാട്ടിലെ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മേല്‍നോട്ട ചുമതലകളില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ മരംമുറിക്കാരില്‍ നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തല്‍. ഡിഎഫ്ഒ എ.ഷജ്നക്കും റേഞ്ച് ഓഫീസര്‍ നീതു വിനും എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.
വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങി എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍. അഴിമതി കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.