CMDRF

സുഗന്ധഗിരി മരംമുറിക്കേസില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കും: എ കെ ശശീന്ദ്രന്‍

സുഗന്ധഗിരി മരംമുറിക്കേസില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കും: എ കെ ശശീന്ദ്രന്‍
സുഗന്ധഗിരി മരംമുറിക്കേസില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കും: എ കെ ശശീന്ദ്രന്‍

സുഗന്ധഗിരി മരംമുറിക്കേസില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് എകെ ശശീന്ദ്രന്‍. 20 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയുടെ മറവില്‍ കോടികളുടെ മരം മുറിച്ച് കടത്തി. കേസ് കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തൃശൂര്‍ പൂരം ഭംഗിയായി നടക്കും. ആനകളെ ഉപയോഗിക്കുന്നതിലെ ആശങ്ക പരിഹരിച്ചു. ആവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ തൃശൂര്‍ പൂരത്തെ ഉപയോഗിക്കുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചില വീഴ്ചകള്‍ വരുത്തി. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്ന് സംശയമാണ്. അക്കാര്യവും പരിശോധിക്കുമെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചു.

വനം വകുപ്പ് വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. റിപ്പോര്‍ട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി. വാച്ചര്‍ മുതല്‍ ഡിഎഫ്ഒ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിഴ്ച പറ്റി. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കും. വനം കൊള്ളക്കാരെ സംരക്ഷിക്കില്ല. നടപടി ഉടനുണ്ടാകും എന്നും ശശീന്ദ്രന്‍ പറഞ്ഞു.

Top