ഒരു ചായ കുടിച്ചില്ലെങ്കിൽ തലവേദന വരുന്നവരാണ് മലയാളികൾ. അത് കൊണ്ട് തന്നെ പഞ്ചസാര ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല നമുക്ക്. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കും. പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം നമുക്ക്.
പോഷകങ്ങള്‍ കുറവും കലോറി കൂടുതലുള്ളതമായ ഭക്ഷ്യവസ്തുവാണ് പഞ്ചസാര. അതിനാല്‍ പഞ്ചസാര ഒഴിവാക്കിയാല്‍ കലോറി ഉപഭോഗത്തിലും കാര്യമായ കുറവ് വരും.ശരീരഭാരം കൂടുന്നതിന് തടയാനും ഇത് ഗുണം ചെയ്യും.
ALSO READ: തൈരിൽ ഉണക്ക മുന്തിരി ചേർത്ത് കഴിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് ഗുണങ്ങൾ
പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താനാകും. കൂടാതെ, പഞ്ചസാര ഒഴിവാക്കിയാല്‍ ദന്തക്ഷയ സാധ്യത കുറയ്ക്കാം. പല്ലുകളും മോണകളും ആരോഗ്യം മെച്ചപ്പെടും.
അമിതമായ പഞ്ചസാര ഉപയോഗം ശരീരഭാരം കൂട്ടുന്നതാണ്. പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം കൂടുന്നത് തടയാനും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഉപകരിക്കും.ഉയര്‍ന്ന പഞ്ചസാരയുടെ ഉപഭോഗം ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കൂട്ടും. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക