യുവാവിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്.

യുവാവിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
യുവാവിന്റെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കൽപ്പറ്റ: പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊതുസ്ഥലത്തുവെച്ച് രതിൻ പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Top