എങ്ങനെയുണ്ട് ബേസിൽ-നസ്രിയ കോംബോ; ത്രില്ലടിപ്പിച്ച് ‘സൂക്ഷ്മദർശിനി’

പ്രിയദര്‍ശിനിയുടെ പിടിവിടാത്ത സംശയങ്ങളും അതിനെ തുടര്‍ന്ന് അവള്‍ നടത്തുന്ന സൂക്ഷ്മദര്‍ശനങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

എങ്ങനെയുണ്ട് ബേസിൽ-നസ്രിയ കോംബോ; ത്രില്ലടിപ്പിച്ച് ‘സൂക്ഷ്മദർശിനി’
എങ്ങനെയുണ്ട് ബേസിൽ-നസ്രിയ കോംബോ; ത്രില്ലടിപ്പിച്ച് ‘സൂക്ഷ്മദർശിനി’

സ്രിയ നസീമും ബേസില്‍ ജോസഫും ബിഗ് സ്ക്രീനില്‍ നായികാ നായകന്മാരായി ആദ്യമായെത്തിയ ചിത്രമാണ് ‘സൂക്ഷ്മദർശിനി’. എം.സി. ജിതിന്‍ സംവിധാനംചെയ്ത ‘സൂക്ഷ്മദര്‍ശിനി’ ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ കാത്തിരുന്നത്. മറ്റാരും കാണാത്ത ഡീറ്റെയ്‍ലിംഗോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുള്ള പ്രിയദര്‍ശിനിയായി നസ്രിയയും, മാനുവല്‍ എന്ന കഥാപാത്രമായി ബേസിലും അയൽക്കാരാകുന്നതും പീന്നീട് നടക്കുന്ന സംഭവങ്ങളുമാണ് കഥ.

കുറ്റാന്വേഷണിയായ പ്രിയ ദർശിനി പഠനം പൂര്‍ത്തിയാക്കി പ്രിയദര്‍ശിനി ജോലിക്കായുള്ള അന്വേഷണത്തിലാണ്. ഒരിക്കല്‍ അവരുടെ അയല്‍പക്കത്തേക്ക് മാനുവല്‍ എന്ന ചെറുപ്പക്കാരന്‍ അമ്മയുമൊത്ത് വരികയാണ്. ചുറ്റുവട്ടത്ത് ഉള്ളവരുടെ സൗഹൃദവും അംഗീകാരവും വേഗത്തില്‍ നേടിയെടുക്കുന്ന മാനുവല്‍ പക്ഷേ പ്രിയദര്‍ശിനിയ്ക്ക് മുന്നില്‍ ചില സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും നിഗമനങ്ങളില്‍ എത്താനും കഴിവുള്ള പ്രിയദര്‍ശിനി തന്‍റെ മനസില്‍ തോന്നുന്ന സംശയങ്ങള്‍ക്ക് പിന്നാലെ, തന്‍റേതായ രീതിയില്‍ പോവുകയാണ്.

Also Read: ‘ഐ ആം കാതലൻ’ എപ്പോഴെത്തും ഒ.ടി.ടിയിൽ ?

ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ആഴത്തില്‍ ചിന്തിച്ച് വിശകലനം ചെയ്യാനും അവള്‍ക്കറിയാം. ആ സ്വഭാവംതന്നെയാണ് അയല്‍വീട്ടിലെ അസ്വഭാവികതയിലേക്ക് പ്രിയയുടെ ശ്രദ്ധയെ നയിക്കുന്നതും. പ്രിയദര്‍ശിനിയുടെ പിടിവിടാത്ത സംശയങ്ങളും അതിനെ തുടര്‍ന്ന് അവള്‍ നടത്തുന്ന സൂക്ഷ്മദര്‍ശനങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ബേസിലിന്റെ മാനുവല്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി ചിത്രത്തിലെത്തിയ മനോഹരി ജോയിയുടേത് സുപ്രധാന റോളാണ്. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മനോഹരി ജോയ്‌യുടെ വ്യത്യസ്തമായ ഭാവാഭിനയം ആ കഥാപാത്രത്തിന്റെ ശക്തി തെളിയിക്കുന്നതാണ്. ഇടവേളയ്ക്ക് ശേഷമെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍, ദീപക് പറമ്പോല്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Top