വേനല്‍ച്ചൂട് ഇന്ന് 40 ഡിഗ്രി കടന്നേക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വേനല്‍ച്ചൂട് ഇന്ന് 40 ഡിഗ്രി കടന്നേക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് 40 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

സൂര്യാഘാതം, ഉഷ്ണക്കാറ്റ് എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. രാവിലെ 11 മുതല്‍ 3വരെ വെയില്‍ കൊള്ളുന്ന രീതിയിലുള്ള ജോലി ഒഴിവാക്കണം. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വെള്ളം കരുതണം.

Top