സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരും; നാളെ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരും; നാളെ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരും; നാളെ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിലും, 28ന് കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം മറ്റിടങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 2024 മാര്‍ച്ച് 24 മുതല്‍ 28 വരെ തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Top