സൂര്യപ്രകാശം കൂടുതല്‍ നേരം ചര്‍മ്മത്തില്‍ ഏല്‍ക്കുന്നതിന്റെ ഫലമായിട്ടാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് അഥവാ ടാന്‍ ഉണ്ടാകുന്നത്. വേനല്‍ കടുത്തതോടെ മുഖത്തെ കരിവാളിപ്പും നിറവ്യത്യാസവുമൊക്കെ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ചര്‍മ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല പ്രത്യേകിച്ച് ഈ ചൂട് കാലത്ത്. ചര്‍മ്മത്തിലെ മിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ നല്ല ശ്രദ്ധയും പരിചരണവും വേണം. ചര്‍മ്മം വരണ്ട് പോകുക, ടാന്‍, കറുത്ത പാടുകള്‍ തുടങ്ങി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയും നല്‍കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി.
പണ്ട് കാലം മുതലെ മഞ്ഞള്‍ ആളുകള്‍ സൗന്ദര്യ വര്‍ധക ഉത്പ്പന്നമായി ഉപയോഗിച്ച് വരുന്നു. കറുത്ത പാടുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ് മഞ്ഞള്‍. കറികള്‍ക്ക് രുചിയും ഗുണവും നല്‍കാന്‍ സഹായിക്കുന്ന മഞ്ഞള്‍ ചര്‍മ്മത്തിന്റെ പ്രിയ സുഹൃത്താണ്. മുഖക്കുരുവും സണ്‍ ടാനുമൊക്കെ പാടെ മാറ്റാനും മഞ്ഞള്‍ സഹായിക്കും. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച മറ്റൊരു പരിഹാര മാര്‍ഗമാണ് കറ്റാര്‍വാഴ ജെല്‍. ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നല്‍കാന്‍ ഇത് ഏറെ സഹായിക്കും. മുഖക്കുരു, കറുത്ത പാടുകള്‍, നിറ വ്യത്യാസം, സണ്‍ ടാന്‍ എന്നീ പ്രശ്‌നങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴ ഏറെ സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി ആന്റി ഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിന വളെര നല്ലതാണ്.ചൂട് കാലത്ത് നാരങ്ങ വെള്ളം കുടിക്കാന്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. നാരങ്ങ നീര് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയുടെ ഉറവിടമാണ് നാരങ്ങ നീര്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ പാടുകളും മുഖക്കുരുവും നിറ വ്യത്യാസവുമൊക്കെ മാറ്റാന്‍ നാരങ്ങ നീര് സഹായിക്കും.
കുങ്കുമപ്പൂവ്, കറ്റാര്‍വാഴ, മഞ്ഞള്‍, വെള്ളരി, നാരങ്ങ, ഓറഞ്ച്, പഴുത്ത പപ്പായ, ബദാം, മോര്, തക്കാളി, തുടങ്ങിയ ചേരുവകള്‍ ടാന്‍ അകറ്റാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴയുടെ ജ്യൂസും ജെല്ലും നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കറ്റാര്‍ വാഴ ജെല്‍ യഥാര്‍ത്ഥത്തില്‍ സൂര്യാഘാതം സംഭവിച്ച ചര്‍മ്മത്തെ വീണ്ടെടുക്കാന്‍ സഹായിക്കും. കാലക്രമേണ, ടാന്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ നിറം പ്രകാശിപ്പിക്കാനും ഇത് സഹായിക്കുന്നു. അതുപോലെതന്നെ കറ്റാര്‍വാഴ നാരങ്ങാനീരുമായി മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കറ്റാര്‍ വാഴ ഫെയ്സ് മാസ്‌കുകളില്‍ ചേര്‍ക്കാം. ഒരു ടേബിള്‍സ്പൂണ്‍ കടലമാവും രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെലും ഒരുമിച്ച് യോജിപ്പിക്കുക. ഈ മിശ്രിതം 30 മിനിറ്റ് പുരട്ടിയ ശേഷം മുഖം കഴുകി വ്യത്തിയാക്കാം.
വെള്ളരിക്കയും പഴുത്ത പപ്പായ പള്‍പ്പും തൈരും രണ്ട് ടീസ്പൂണ്‍ ഓട്‌സും ചേര്‍ത്ത് ഇളക്കുക. നാരങ്ങ നീരും ചേര്‍ക്കാം. മുഖത്തും കഴുത്തിലും പുരട്ടുക, ആഴ്ചയില്‍ രണ്ടുതവണ. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയുക. ഇത്തരം പൊടിക്കൈകള്‍ ചെയ്യുന്നത് ഒരു പരിധി വരെ സണ്‍ ടാന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു