CMDRF

സുഗന്ധിഗിരി മരംമുറിക്കേസ്; ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

സുഗന്ധിഗിരി മരംമുറിക്കേസ്; ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
സുഗന്ധിഗിരി മരംമുറിക്കേസ്; ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

യനാട് സുഗന്ധിഗിരി മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കല്‍പ്പറ്റ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ വനം വകുപ്പ് നിയോഗിച്ചു.

മൂന്ന് ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. കോട്ടയം വിജിലന്‍സ് മേധാവി തലവനായ അന്വേഷണ സംഘത്തില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഡിഎഫ്ഒമാര്‍ അംഗങ്ങളാണ്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വീടിന് ഭീഷണിയായി നില്‍ക്കുന്ന 20 മരംമുറിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചു കടത്തിയെന്ന് കേസ്.

3000 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് സുഗന്ധഗിരി. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്. സുഗന്ധഗിരിയില്‍ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. നൂറിലേറെ മരങ്ങള്‍ അനധികൃതമായി മുറിച്ചുവെന്നാണ് വനംവകുപ്പിന്റെ തന്നെ അന്വേഷണത്തിലെ കണ്ടെത്തല്‍. വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങള്‍ മുറിച്ചുനീക്കിയവയില്‍ ഉള്‍പ്പെടുന്നില്ല.

Top