സൂര്യകാന്തി വിത്തിന് ഗുണങ്ങളേറെ

സൂര്യകാന്തി വിത്തിന് ഗുണങ്ങളേറെ
സൂര്യകാന്തി വിത്തിന് ഗുണങ്ങളേറെ

സൂര്യകാന്തി വിത്തില്‍ മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. അതുകൊണ്ടുതന്നെ സൂര്യകാന്തി വിത്തിന് നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ സൂര്യകാന്തി വിത്ത് ദൈനംദിനം ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യകാന്തി വിത്തുകളില്‍ കാണപ്പെടുന്ന മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതായി അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. സൂര്യകാന്തി വിത്തുകള്‍ വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് അത് ഗര്‍ഭാവസ്ഥയില്‍ സഹായിക്കും. അതുപോലെ മുഖകാന്തി വര്‍ധിപ്പിക്കും.

അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് സൂര്യകാന്തി വിത്തുകള്‍. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിലും സെലിനിയം ഒരു പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും ഈ ധാതു ഒരു പ്രധാന ഭാഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. വിറ്റാമിന്‍ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് സൂര്യകാന്തി വിത്തുകള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത്. വിറ്റാമിന്‍ ഇ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നിരവധി പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ശക്തമായ ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്.

കൊളസ്ട്രോള്‍ കുറയ്ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിനും പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന വൈറ്റമിന്‍ ബി1, ബി 3, ബി 5, ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയെ ചെറുക്കും. സൂര്യകാന്തി വിത്തുകളിലെ നാരുകള്‍ രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നിയാസിന്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ബി 3 മൊത്തം കൊളസ്‌ട്രോള്‍ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിലെ വിറ്റാമിന്‍ ബി 5 എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Top