CMDRF

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ ബൂട്ടഴിക്കുന്നു

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ ബൂട്ടഴിക്കുന്നു
ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ ബൂട്ടഴിക്കുന്നു

ഡല്‍ഹി: രണ്ട് പതിറ്റാണ്ടായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുംതൂണായ നായകന്‍ സുനില്‍ ഛേത്രി വിരമിക്കുന്നു. കുവൈത്തിനെതിരെ ജൂണ്‍ ആറിന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാണ് വിരമിക്കല്‍ മത്സരം. 39ാം വയസ്സിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് സുനില്‍ ഛേത്രി.

2005 ലാണ് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറുന്നത്. രാജ്യത്തിന് വേണ്ടി 150 മത്സരങ്ങളില്‍ പന്തുതട്ടിയ ഛേത്രി 94 ഗോളുകള്‍ നേടിയിട്ടുണ്ട്.
നിലവില്‍ രാജ്യാന്തര ഫുട്‌ബോള്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സുനില്‍ ഛേത്രി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ആണ് ഛേത്രിക്ക് മുന്നിലുള്ളത്.

Top