CMDRF

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് സുനില്‍ ഗവാസ്‌കര്‍

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് സുനില്‍ ഗവാസ്‌കര്‍
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയുടെ ക്യാപറ്റന്‍സിയെ പുകഴ്ത്തി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ജസ്പ്രീത് ബുംറയോളം തന്നെ യോഗ്യനായിരുന്നു രോഹിത് എന്നാണ് ഗവാസ്‌കറുടെ വിലയിരുത്തല്‍.

‘ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനായിരുന്നു, എന്നാല്‍ ഇന്ത്യയുടെ പ്രബലമായ പ്രകടനത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയായിരുന്നു. പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും തന്റെ ശരീരഭാഷയ്ക്ക് ഒരു കുറവും വരുത്താതെ സംയമനം പാലിച്ച രോഹിത്തിന്റെ നേതൃത്വം മാതൃകാപരമായിരുന്നു.

വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ മികച്ച നേതൃത്വം വലിയ പ്രശംസ അര്‍ഹിക്കുന്നു. എന്റെ അഭിപ്രായത്തില്‍, രോഹിത്തിന്റെ ക്യാപ്റ്റന്‍സിയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം,’ ഗവാസ്‌കര്‍ പറഞ്ഞു.

Top