CMDRF

പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ആവേശകരമായി സുനില്‍ തനേജയുടെ കമന്ററി

പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ആവേശകരമായി സുനില്‍ തനേജയുടെ കമന്ററി
പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ആവേശകരമായി സുനില്‍ തനേജയുടെ കമന്ററി

പാരിസ്: പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ കായികലോകത്ത് തരംഗമായത് ഇന്ത്യയുടെ സെമി പ്രവേശനത്തെ വിവരിച്ച സുനില്‍ തനേജയുടെ കമന്ററിയാണ്. പാരിസ് ഒളിംപിക്‌സ് ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇത് വിവരിച്ച സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ സുനില്‍ തനേജയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

‘ഭാരത് സെമി ഫൈനല്‍ ജാ രഹാ ഹെയ്ന്‍…’ (ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നു) എന്നായിരുന്നു ജിയോ സിനിമയുടെ കമന്ററിയില്‍ തനേജയുടെ വാക്കുകള്‍. ക്വാര്‍ട്ടറിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. പിന്നാലെ നടന്ന ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യന്‍ വിജയം.

Top