ബഹിരാകാശ നിലയത്തില്‍ സുനിത വില്യംസിന് അണുബാധ

ബഹിരാകാശ നിലയത്തില്‍ സുനിത വില്യംസിന് അണുബാധ

വാഷിങ്ടണ്‍ > സ്റ്റാര്‍ലൈനറില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യന്‍ വംശജ സുനിത വില്യംസിന് അണുബാധ ഉണ്ടായതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്രനിലയത്തില്‍ സുനിത ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കും അണുബാധ ഏറ്റിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ‘എന്ററോബാക്ടര്‍ ബുഗാണ്ടെനിസ്’ എന്ന ബാക്ടീരിയയാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

സ്ഥിരമായി അടച്ചുപൂട്ടിയ അവസ്ഥയിലുള്ള നിലയത്തിനുള്ളില്‍ രൂപപ്പെട്ട് ശക്തിപ്രാപിച്ച ബാക്ടീരിയ മിക്ക മരുന്നുകളെയും പ്രതിരോധിക്കും എന്നതിനാല്‍ ‘സൂപ്പര്‍ബഗ്’ എന്നാണ് അറിയപ്പെടുന്നത്. 24 വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി നിലയത്തില്‍ എത്തിയ ബഹിരാകാശ യാത്രികരില്‍ക്കൂടിയാണ് ബാക്ടീരിയ എത്തപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പിന്നീട് മാലിന്യങ്ങളുടെ സാന്നിധ്യത്തില്‍ ബാക്ടിരിയകള്‍ ശക്തിപ്പെട്ടിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തി.

Top