CMDRF

സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; അതായിരുന്നു നല്ലത്: പാറ്റ് കമ്മിന്‍സ്

സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; അതായിരുന്നു നല്ലത്: പാറ്റ് കമ്മിന്‍സ്
സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; അതായിരുന്നു നല്ലത്: പാറ്റ് കമ്മിന്‍സ്

ഹൈദരാബാദ്: ഐപിഎല്‍ തുടര്‍വിജയങ്ങളുടെ ശോഭകെടുത്തി സണ്‍റൈസേഴ്‌സ് തോല്‍വി വഴങ്ങിയിരിക്കുകയാണ്. 35 റണ്‍സിനാണ് സണ്‍റൈസേഴ്‌സിന്റെ തോല്‍വി. പിന്നാലെ പരാജയ കാരണം വ്യക്തമാക്കി ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് രം?ഗത്തെത്തി. എല്ലാ മത്സരങ്ങളും ആര്‍ക്കും വിജയിക്കാന്‍ കഴിയില്ലെന്നാണ് കമ്മിന്‍സിന്റെ വാക്കുകള്‍.

സണ്‍റൈസേഴ്‌സ് നന്നായി കളിച്ചു. ഇനി ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഒന്നോ രണ്ടോ മത്സരത്തിലെ തിരിച്ചടികള്‍ ടീമിനെ ബാധിക്കില്ല. എവിടെയാണ് പരാജയപ്പെട്ടതെന്ന് കൂടുതല്‍ ചിന്തിക്കും. വരും മത്സരങ്ങളില്‍ തിരിച്ചുവരവിന് ശ്രമിക്കുമെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

ഇത് ഹൈദരാബാദിന്റെ ദിവസമല്ല. ചില ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടി വന്നു. ചില വിക്കറ്റുകള്‍ അനാവശ്യമായി നഷ്ടപ്പെട്ടു. സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു. അതായിരുന്നു നല്ലത്. കുറച്ച് മത്സരങ്ങള്‍ക്ക് മുമ്പ് ആദ്യം പന്തെറിയുന്നതാണ് നല്ലതെന്ന് കരുതിയിരുന്നു. എന്തായാലും കാര്യങ്ങള്‍ കരുതിയതുപോലെ പോയില്ല. ടീം വിജയത്തില്‍ താനും തോല്‍വിയില്‍ ഡാനിയേല്‍ വെട്ടോറിയുമാണ് സംസാരിക്കുന്നതെന്നും കമ്മിന്‍സ് പ്രതികരിച്ചു.

Top