സൂര്യാഘാതം: ‍79 വയസ്സുകാരി മരിച്ചു

സൂര്യാഘാതം: ‍79 വയസ്സുകാരി മരിച്ചു
സൂര്യാഘാതം: ‍79 വയസ്സുകാരി മരിച്ചു

നോർത്ത് ടെക്‌സസ്: ഡാലസ് കൗണ്ടിയിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് 79 വയസ്സുകാരി മരിച്ചു. അതേസമയം ഡാലസ് നിവാസിയായ ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ “ഈ സീസണിലെ ആദ്യത്തെ സൂര്യാഘാതത്തെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യേണ്ടി വരുന്നതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്. അതേസമയം വേനൽക്കാലം മുഴുവൻ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ, ചൂട് ഏൽക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകൾ എടുക്കണം” – എന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു.

താപനില കൂടിയ സാഹചര്യത്തിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക. കഴിയുന്നത്ര എയർ കണ്ടീഷൻ ചെയ്ത സ്ഥലത്തു താമസിക്കുക. പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തണലിൽ ഇടവേളകൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക്: DCHHS (214) 819-1976 എന്ന നമ്പറിൽ ബന്ധപ്പെടുക.

Top