കേ​ര​ള സൂ​പ്പ​ർ ലീ​ഗ്: തൃ​ശൂ​ർ മാ​ജി​ക് vs ഫോ​ഴ്സാ കൊ​ച്ചി

ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​ഞ്ച് പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഫോ​ഴ്‌​സാ കൊ​ച്ചി.

കേ​ര​ള സൂ​പ്പ​ർ ലീ​ഗ്: തൃ​ശൂ​ർ മാ​ജി​ക് vs ഫോ​ഴ്സാ കൊ​ച്ചി
കേ​ര​ള സൂ​പ്പ​ർ ലീ​ഗ്: തൃ​ശൂ​ർ മാ​ജി​ക് vs ഫോ​ഴ്സാ കൊ​ച്ചി

മ​ല​പ്പു​റം: കേ​ര​ള സൂ​പ്പ​ർ ലീ​ഗ് അ​ഞ്ചാം അംഗത്തിന് മാറ്റുരയ്ക്കാൻ തയ്യാറെടുത്ത് തൃ​ശൂ​ർ മാ​ജി​ക് എ​ഫ്.​സി​യും ഫോ​ഴ്സാ കൊ​ച്ചി എ​ഫ്.​സി​യും. മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ഏഴരയോടെയാണ് മത്സരം ആരംഭിക്കുന്നത്. ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​ഞ്ച് പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഫോ​ഴ്‌​സാ കൊ​ച്ചി.

ര​ണ്ട് പോ​യ​ന്റു​മാ​യി തൃ​ശൂ​ർ പട്ടികയിൽ അവസാനമാണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഹോം മാച്ചിൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഫോ​ഴ്സാ കൊ​ച്ചി.

Also Read: ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍

നാ​ല് ക​ളി​ക​ളി​ൽ ഒ​രു വി​ജ​യ​വും ര​ണ്ട് സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യുമാണ് ടീ​മി​ന്‍റെ സ​മ്പാ​ദ്യം. മ​ല​പ്പു​റം എ​ഫ്.​സി​യോ​ടാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഫോ​ഴ്സാ കൊ​ച്ചി പരാജയം രുചിച്ചത്. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യോ​ടും ക​ണ്ണൂ​ർ എ​ഫ്.​സി​യോ​ടും സ​മ​നി​ല.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ കൂ​ടി വി​ജ​യ​മു​റ​പ്പി​ച്ച് സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്താ​നാ​ണ് കൊ​ച്ചി മൈ​താ​ന​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. എന്നാൽ തൃ​ശൂ​രി​ന്റെ കാര്യം അല്പം പ​രു​ങ്ങ​ലി​ലാ​ണ്. പോ​യ​ന്റ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ത്തുള്ള ടീം ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ വിജയിച്ചില്ലെങ്കിൽ അ​വ​സാ​ന നാ​ലി​ലെ​ത്തു​ക പ്ര​യാ​സ​മാ​കും.

Top