ചൈനയിലും വിയറ്റ്നാമിലും നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്

ഈ വർഷത്തെ പതിനൊന്നാമത്തെ കൊടുങ്കാറ്റ് ആണ് ‘യാഗി’

ചൈനയിലും വിയറ്റ്നാമിലും നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്
ചൈനയിലും വിയറ്റ്നാമിലും നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്

ബെയ്ജിങ്: ചൈനയിലും വിയറ്റ്നാമിലും വൻ നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്. ചൈനയിലെ ഹൈനാനിലെ ശക്തമായ കാറ്റിലും പേമാരിയിലും ഏഴു മരണം. 95 പേർക്ക് പരിക്കേറ്റു. തീരദേശങ്ങളിൽ നിന്ന് അമ്പതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു.

15 ലക്ഷം പേരെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. വിയറ്റ്നാമിൽ ഹായ് ഫോങ് പട്ടണത്തിലാണ് ‘യാഗി’ കൂടുതൽ അപകടകാരിയായത്. ഇവിടെ 203 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഏഴു പേരുടെ മരണത്തിനിടയാക്കി.

Also Read: 2024ലെ ഏറ്റവും തീവ്ര ചുഴലിക്കാറ്റ് കര തൊട്ടു; 4 ലക്ഷം ആളുകളെ ഒഴിപ്പിച്ചു

അറ്റ്‌ലാന്‍റിക് ചുഴലിക്കാറ്റായ ബെറിലിനു ശേഷം ഈ വർഷം ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് യാഗി. പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിലാണ് വീശിയത്. ഈയാഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ 16 പേരുടെ മരണത്തിനിടയാക്കിയ ശേഷം കൊടുങ്കാറ്റ് ഇരട്ടി ശക്തിയാർജിച്ച്

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈനാനിലെ വെൻചാങ് നഗരത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ വർഷത്തെ 11-മത്തെ കൊടുങ്കാറ്റ് ആണ് ‘യാഗി’. രാജ്യത്തിന്‍റെ തെക്കൻ മേഖലയിൽ കൊടുങ്കാറ്റ് വീശിയടിച്ചതിന് പിന്നാലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉത്തരവിട്ടു.

Top