തിരുവനന്തപുരം: സപ്ലൈകോ അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയില്‍ നിന്നും 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കിയും ഉയര്‍ന്നിട്ടുണ്ട്.
പുതിയ നിരക്ക് ബ്രാക്കറ്റില്‍
കുറുവ അരി (kg) – 30 ( 33)
തുവരപ്പരിപ്പ് (kg) – 111 (115)
മട്ട അരി (kg) – 30 ( 33)
പഞ്ചസാര (kg) – 27 (33)
വില കുറഞ്ഞത്
ചെറുപയര്‍ (kg) – 92 (90)
നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വര്‍ധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്‌സിഡി ഇനത്തില്‍ പെട്ട നാല് അരികളില്‍ ജയ അരിക്ക് മാത്രമാണ് നിലവില്‍ വില വര്‍ധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെന്‍ഡറിലുണ്ടായ വിലവര്‍ധനവാണ് അവശ്യസാധനങ്ങള്‍ക്ക് വിലവര്‍ധിക്കാനുള്ള കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.