കുവൈത്ത്: മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകൾക്കെതിരായ സുപ്രധാന നീക്കത്തിൽ ഡ്രഗ്സ് എൻഫോഴ്സ്മെന്റ് അതോറിറ്റി ഒരാളെ പിടികൂടി .85 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് പിടിച്ചെടുത്തത്. ഏകദേശം ഒരു ദശലക്ഷം കുവൈത്ത് ദീനാർ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത വസ്തു.നിയമവിരുദ്ധ ശൃംഖലകളെ തകർക്കാനും ക്രിമിനൽ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും ആന്റി നാർക്കോട്ടിക് ടീമുകൾ ജാഗ്രത പുലർത്തുന്നുണ്ട് നിലവിൽ.
Also Read: മലയാളി വീട്ടമ്മ സലാലയിൽ നിര്യാതയായി
അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ള ഏഷ്യൻ പൗരനാണ് പിടിയിലായത്. കുവൈത്തിൽ വിതരണത്തിന് എത്തിച്ചതായിരുന്നു ഇവ. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം, കടത്ത്, വിതരണം എന്നിവക്കെതിരെ ശക്തമായ പരിശോധന നടന്നുവരുകയാണ്. ഈ സാഹചര്യത്തിലാണ് പിടികൂടൽ. പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് പോലീസ് കൈമാറും.