CMDRF

അസം കുടിയേറ്റം അംഗീകരിച്ച് സുപ്രീംകോടതി

രാജീവ് ഗാന്ധി സർക്കാർ 1985ൽ തയ്യാറാക്കിയ ഉടമ്പടിയും സുപ്രീംകോടതി ശരിവെച്ചു.

അസം കുടിയേറ്റം അംഗീകരിച്ച് സുപ്രീംകോടതി
അസം കുടിയേറ്റം അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെയുള്ള അസം കുടിയേറ്റം സുപ്രീംകോടതി അംഗീകരിച്ചു. പൗരത്വ നിയമത്തിന്റെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പടെ നാല് ജഡ്ജിമാർ ശരിവെച്ചു.

ജസ്റ്റിസ് ജെ ബി പർദിവാല ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സർക്കാർ 1985ൽ തയ്യാറാക്കിയ ഉടമ്പടിയും സുപ്രീംകോടതി ശരിവെച്ചു. കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണ് 1985ലെ ഉടമ്പടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Also Read: വൈക്കോൽ കത്തിക്കൽ തടയാത്തതിൽ സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി

പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ വിധി. വിധിയോടെ 2019ലെ പൗരത്വ നിയമ ഭേദഗതി നിയമ വിരുദ്ധമെന്ന് പരിഗണിക്കപ്പെടാനുള്ള സാധ്യതയേറി.

Top