ഡല്‍ഹി: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്രാ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ലഡുവില്‍ മൃഗകൊഴുപ്പെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ദൈവങ്ങളെ ദയവായി രാഷ്ട്രീയത്തില്‍ നിന്ന് ദൂരെ നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ലാബ് റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതായി കാണുന്നില്ലെന്നും സുപ്രീം കോടതി. ആന്ധ്രാ സര്‍ക്കാരിനോട് കുറച്ച് ചോദ്യങ്ങളും സുപ്രീം കോടതി ചോദിച്ചു.
ആന്ധ്രാ സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ച ചോദ്യങ്ങള്‍
- അന്വേഷണത്തിന് ഉത്തരവിട്ട് റിപ്പോര്‍ട്ട് വരും മുന്‍പ് മാധ്യമങ്ങളെ കണ്ടതെന്തിന്
- ഉറപ്പില്ലാത്ത കാര്യങ്ങള്‍ എങ്ങനെ പരസ്യമായി പറഞ്ഞു
- SIT അന്വേഷണം കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്.