‘അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല’; ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

സര്‍ക്കാരിന്റെ നിരോധന ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഗൗരവസമീപനം പൊലീസ് സ്വീകരിച്ചില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

‘അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല’; ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി
‘അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല’; ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി: വായുമലിനീകരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. മലിനീകരണം ഇല്ലാതെയാക്കാന്‍ എന്ത് നിലപാടാണ് എടുത്തതെന്ന് സര്‍ക്കാരിനോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നത് പൗരന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പറഞ്ഞ കോടതി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് അറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടും ഡല്‍ഹി പൊലിസ് കമ്മിഷണറോടും നിര്‍ദ്ദേശം നല്‍കി.

Also Read:മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം; 11 വിഘടനവാദികളെ വധിച്ചു, 2 ജവാന്മാര്‍ക്ക് പരിക്ക്

സര്‍ക്കാരിന്റെ നിരോധന ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഗൗരവസമീപനം പൊലീസ് സ്വീകരിച്ചില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. പടക്ക നിരോധനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. വര്‍ഷം മുഴുവന്‍ നിരോധനം നടപ്പാക്കുന്നതിന് സ്പെഷല്‍ സെല്‍ രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളും പടക്ക നിര്‍മ്മാണ നിരോധനത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Top