സിദ്ദിഖിന് ഇടക്കാല ആശ്വാസം

നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം

സിദ്ദിഖിന് ഇടക്കാല ആശ്വാസം
സിദ്ദിഖിന് ഇടക്കാല ആശ്വാസം

ലാത്സം​ഗക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി വിധി. സിദ്ധിഖിന് ജാമ്യം അനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു. രണ്ട് ആഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. എട്ടു വർഷം സർക്കാർ എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. പരാതി നല്കാൻ വൈകി എന്ന കാരണത്താലാണ് ജാമ്യം അനുവദിച്ചത്. കൂടാതെ സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി.

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62 ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായിട്ടില്ല. നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടയണമെന്നതായിരുന്നു സിദ്ദിഖിന്റെ ആവശ്യം.

Top