ഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എൻടിഎക്ക് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ 0.01 ശതമാനം വീഴ്ച്ച ഉണ്ടായെങ്കിൽ പോലും നടപടി വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.
പരീക്ഷയ്ക്ക് വിദ്യാർഥികൾ എടുത്ത കഠിനപ്രയത്‌നം മറക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരീക്ഷ നടത്തിപ്പിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ എൻടിഎ അത് തിരുത്താൻ തയ്യാറാകണം. എൻടി രണ്ടാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ് എട്ടിന് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു