ഡൽഹി: ബുൾഡോസർ രാജ് വേണ്ടെന്ന് സുപ്രീം കോടതി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും സുപ്രീംകോടതി.
Also Read: മുകേഷ് അംബാനിക്ക് പിഴ ചുമത്തൽ; റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി
നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകുമെന്ന് പറഞ്ഞ കോടതി അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും വ്യക്തമാക്കി.