CMDRF

ബില്‍ക്കിസ് ബാനു കേസ്: കോടതി പരാമര്‍ശം ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്

ബില്‍ക്കിസ് ബാനു കേസ്: കോടതി പരാമര്‍ശം ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
ബില്‍ക്കിസ് ബാനു കേസ്: കോടതി പരാമര്‍ശം ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരായ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. കേസിലെ പ്രതികളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു എന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ഇത് കോടതി റെക്കോര്‍ഡില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരസിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്. ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുപ്രീംകോടതി ഉന്നയിച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറിയെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Top