CMDRF

‘ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് തടയാനാകില്ല’: കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

‘ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് തടയാനാകില്ല’: കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീം കോടതി
‘ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് തടയാനാകില്ല’: കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ഡൽഹി: ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് തടയാനാകില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങൾ വർധിക്കുന്നുവെന്ന ഹർജിയിയിലാണ് നിർണായക വിധി.

Read Also: യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് തുടങ്ങും

നിയമം ഫലപ്രദമായി നടപ്പാക്കാൻ സുപ്രീം കോടതി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ശൈശവ വിവാഹത്തിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുക, ശിക്ഷാനടപടികളുടെ അല്ലാതെ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ രൂപീകരിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

Top