CMDRF

മുംബൈ; സ്വകാര്യ കോളേജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

മുംബൈ; സ്വകാര്യ കോളേജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി
മുംബൈ; സ്വകാര്യ കോളേജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുംബൈ സ്വകാര്യ കോളേജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. എന്‍.ജി ആചാര്യ ആന്‍ഡ് ഡി.കെ മാര്‍ത്ത കോളേജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹിജാബ് നിരോധനം ശരിവെച്ചുള്ള ബോംബെ ഹൈകോടതി വിധിക്കെതിരെയാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ കോളേജ് കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, കുട്ടികളുടെ മതം വെളിപ്പെടുമെന്നതിനാലാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നായിരുന്നു കോളേജിന്റെ വാദം. എന്നാല്‍, മതം വെളിപ്പെടുത്താനാവി?ല്ലേ എന്നായിരുന്നു ഈ വാദത്തോടുള്ള സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ചോദ്യം. കുട്ടികളുടെ പേരുകളിലൂടെ മതം വെളിവാകില്ലേ. ഇത് ഒഴിവാക്കാന്‍ പേരുകള്‍ക്ക് പകരം നമ്പറുകള്‍ ഉപയോഗിക്കാന്‍ അവരെ നിര്‍ബന്ധിക്കുമോയെന്നും കോടതി ചോദിച്ചു. 2008 മുതല്‍ നിലവിലുള്ള കോളേജ് ഹിജാബ് നിരോധിക്കാന്‍ ഇപ്പോള്‍ തീരുമാനമെടുക്കാനുള്ള കാരണമെന്താണ്. ഇത്രയും കാലം എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തില്ലെന്നും കോടതി ചോദിച്ചു. ഒടുവില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രീംകോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചു.

Top