ഡൽഹി: നിയമ നടപടികൾ പാലിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. റോഡ് വികസനത്തിന്റെ പേരിൽ നിയമ നടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരു വ്യക്തിയുടെ വീട് തകർക്കാൻ കഴിയുക എന്ന് സുപ്രീം കോടതി ചോദിച്ചു. അനധികൃത നിർമ്മാണം ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
ഇതിൽ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാൻ യുപി സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊളിക്കൽ നടപടിയുടെ ഭാഗമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി. നടന്നത് അതിക്രമമാണെന്നും ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും സുപീം കോടതി ഉത്തരവിട്ടു.