CMDRF

ജയിലുകളിലെ ജാതി വിവേചന നിയമങ്ങൾ റദ്ദാക്കി സുപ്രീം കോടതി

കുറ്റവാളിയുടെയും വിചാരണക്കോടതിയിലെയും ജാതി കോളം ഒഴിവാക്കാനും കോടതി ഉത്തരവിട്ടു

ജയിലുകളിലെ ജാതി വിവേചന നിയമങ്ങൾ റദ്ദാക്കി സുപ്രീം കോടതി
ജയിലുകളിലെ ജാതി വിവേചന നിയമങ്ങൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജയിലുകളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി. ജയിലുകളില്‍ ഒരു തരത്തിലുള്ള ജാതി വിവേചനവും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തടവുകാർക്ക് അവരുടെ ജാതിയെ അടിസ്ഥാനമാക്കി ജോലി നൽകുന്ന നിരവധി സംസ്ഥാന ജയിൽ മാനുവലുകളിലെ വ്യവസ്ഥകൾ റദ്ദാക്കുകയും ചെയ്തു.

ഇത്തരത്തില്‍ നിലവിലുള്ള ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിനകം ജയിൽ
മാനുവലുകളിലെ വ്യവസ്ഥകൾ പരിഷ്കരിക്കാനും കോടതി ഉത്തരവിട്ടു. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് വിലക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 15 ൻ്റെ ലംഘനമാണ് ഇത്തരം ആചാരങ്ങൾ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം സമൂഹത്തിൽ വേരൂന്നിയിരിക്കുന്നത് ദുഃഖകരമാണെന്ന് കോടതി പറഞ്ഞു.

Also Read:കള്ളപ്പണം വെളുപ്പിക്കല്‍; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന് ഇഡി നോട്ടീസ്

തടവുകാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ജാതീയമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ മുന്നോട്ടു വന്ന് പോസിറ്റീവായ നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും കോടതി പറഞ്ഞു. പിന്നാക്ക ജാതിക്കാരായ തടവുകാര്‍ക്കു ശുചീകരണം അടക്കമുള്ള ജോലികളും, ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്കു പാചക ജോലിയും നല്‍കുന്നത് പ്രത്യക്ഷത്തിലുള്ള ജാതി വിവേചനവും ഭരണഘടനയുടെ ലംഘനവുമാണ്, എല്ലാ ജാതിയിലും പെട്ട തടവുകാർക്ക് ജയിലുകളിൽ ന്യായമായ ജോലി ചെയ്യാൻ അവകാശമുണ്ടെന്നും കോടതി വിലയിരുത്തി.

Also Read:സ്പെഷൽ ട്രെയിൻ ഇല്ല; പൂജ അവധിക്ക് നാട്ടിലെത്താൻ പാടുപെടും

കുറ്റവാളിയുടെയും വിചാരണക്കോടതിയിലെയും ജാതി കോളം ഒഴിവാക്കാനും കോടതി ഉത്തരവിട്ടു. ജയിൽ മാന്വലുകളിലെ സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള പരാമർശങ്ങൾ ജാതിയോ ഗോത്രമോ പരാമർശിക്കാതെ നിയമനിർമ്മാണ നിർവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നും നിർദ്ദേശിച്ചു.

Top